ഡ്രൈവറുടെ മനോധൈര്യം യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു
ഡ്രൈവറുടെ മനോധൈര്യം പാല്‍ ചുരത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ്സ് ഭിത്തിയിലിടിച്ച് നിര്‍ത്തി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു.ഇന്ന് രാവിലെ മാനന്തവാടിയില്‍ നിന്നും എട്ടരയ്ക്ക് തലശ്ശേരിക്ക് പോകുകയായിരുന്ന തലശ്ശേരി ഡിപ്പോയിലെ ആര്‍.എന്‍.സി 643 നമ്പര്‍ ബസ്സിന്റെ ബ്രേക്കാണ് പാല്‍ച്ചുരം വളവില്‍വെച്ച് നഷ്ടപ്പെട്ടത്. തുടര്‍ന്ന് ബസ് ഡ്രൈവര്‍ കൂത്തുപറമ്പ് പാച്ചിപൊയ്ക സ്വദേശി വി.വി ഷമില്‍ തന്റെ മനസാന്നിധ്യം കൈവിടാതെ ബ്രേക്ക് നഷ്ടപ്പെട്ട ബസ് സുരക്ഷിതമായി റോഡരികിലെ മണ്‍തിട്ടയിലിടിപ്പിച്ച് നിര്‍ത്തുകയായിരുന്നു. കുത്തനെയുള്ള ഇറക്കത്തില്‍ കൊടിയവളവായിട്ടുപോലും ഒരുപരുക്കു പോലും കൂടാതെ അമ്പതോളം യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ചതിന്റെ ആശ്വാസത്തിലാണ് ഷമിലിപ്പോള്‍.മുന്‍പും പാല്‍ ചുരത്തില്‍ ഇത്തരത്തില്‍ ബസിന്റെ ബ്രേക്ക് നഷ്ടപെട്ടപ്പോള്‍ ബസ്സ് ഡ്രൈവറുടെ മനോദൈര്യത്താല്‍ ബസ്സ് മണ്‍തിട്ടയില്‍ ഇടിച്ച് നിര്‍ത്തി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചിരുന്നു.