മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചു പിടിച്ചു

0

മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്.ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ വ്യവസായ കേന്ദ്രം റിട്ടേണിംഗ് ഓഫീസര്‍ പി.പ്രേംരാജാണ് നറുക്കെടുപ്പിലൂടെ പുതിയ ഭരണ മുന്നണിയെതിരെഞ്ഞെടുത്തത്.പ്രസിഡണ്ടായി എല്‍ഡിഎഫിലെ പി ഭരതനെ തിരഞ്ഞെടുത്തു. 6മാസമാണ് പ്രസിഡണ്ടിന്റെ കാലാവധി. മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നജീം കുട്ടമംഗലം പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് താത്ക്കാലികമായി 9-ാം വാര്‍ഡ് മെമ്പറായിരുന്ന സി.കെ ബാലകൃഷ്ണനായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. ഏറെ നാളായി മുട്ടില്‍ പഞ്ചായത്തിലുണ്ടായിരുന്ന ഭരണ അനിശ്ചിതത്വത്തിനാണ് ഇന്ന് തിരശ്ശീല വീണിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!