കിടപ്പ് രോഗികള്‍ക്കൊരു കൈത്താങ്ങ്, ആവേശമായി പാലിയേറ്റീവ് അഖില കേരള വടംവലി മത്സരം…

0

കാവുംമന്ദം: നാല് ചുമരുകള്‍ക്കുള്ളില്‍ പുറംലോകം കാണാതെ കഴിയുന്ന കിടപ്പ് രോഗികള്‍ക്കുള്ള സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിന് വേണ്ടി, തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് സംഘടിച്ച അഖില കേരള വടംവലി മത്സരം ആവേശകരമായി. മത്സരം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഫൈനല്‍ മത്സരത്തില്‍ പാലക്കാട് ജെ വി സി കാറല്‍മണ്ണയെ പരാജയപ്പെടുത്തി, ജാസ് വണ്ടൂര്‍ മലപ്പുറം ജേതാക്കളായി.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുമായി നിരവധി പ്രമുഖ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റ് കാണുന്നതിന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കാണികള്‍ എത്തിച്ചേര്‍ന്നു

Leave A Reply

Your email address will not be published.

error: Content is protected !!