പുഴക്കരയില്‍ ചീങ്കണ്ണിയെ കണ്ടെത്തി.

0

വള്ളിയൂര്‍ക്കാവ് പുഴക്കരയില്‍ കണ്ണി വയല്‍ ഭാഗത്താണ് ഇന്ന് രാവിലെയോടെ ചീങ്കണ്ണിയെ കണ്ടത്. സ്ത്രീകള്‍ അലക്കാനും മറ്റുമായി എത്തുന്ന തടയണക്ക് സമീപം കരയില്‍ ചീങ്കണ്ണിയെ കണ്ടെത്തിയത് നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തിക്ക് ഇടയാക്കി.കുറച്ച് സമയം കരയില്‍ ഉണ്ടായിരുന്നുവെങ്കിലും നാട്ടുകാരുടെ ശബ്ദം കേട്ടതൊടെ പുഴയിലേക്ക് മറയുകയുയായിരുന്നു. മുമ്പും നിരവധി തവണ ഈ പ്രദേശങ്ങളില്‍ മുതല, ചീങ്കണ്ണി എന്നിവയെ കണ്ടിട്ടുണ്ട്. ഈയ്യടുത്തായി നീര്‍നായകളും പ്രദേശത്ത് വര്‍ദ്ധിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!