നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

0

അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ഗേറ്റിന് മുന്‍പില്‍ നിലയുറപ്പിച്ച പോലീസ് വലയം മറികടന്ന് പ്രവര്‍ത്തകര്‍ ഓഫീസിന് ഉള്ളിലേക്ക് ചാടികടന്നു.നഗരാസൂത്രണ പദ്ധതികള്‍ അടക്കം അഴിമതിക്ക് കളമൊരുങ്ങുന്ന നിലയിലാണ് നഗരസഭയില്‍ നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കെപിസിസി അംഗം പി.പി ആലി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് സാലി റാട്ട കൊല്ലി അദ്ധ്യക്ഷനായിരുന്നു.ഡിന്റൊ ജോസ്,ഗിരീഷ് കല്‍പ്പറ്റ,ടി.ജെ ഐസക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!