ഡി.എഫ്.ഒ ഓഫിസിന് മുമ്പില്‍ കുത്തിയിരിപ്പു സമരം നടത്തി

0

വനം വകുപ്പിലെ വാച്ചര്‍മാര്‍ക്ക് കൂലി ലഭിച്ചില്ല. സമരവുമായി ഭരണപക്ഷ യൂണിയന്‍ ഡി.എഫ്.ഒ ഓഫിസില്‍ കുത്തിയിരിപ്പ് സമരം നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ താല്‍ക്കാലിക വാച്ചര്‍മാര്‍ക്ക് ആറ്മാസമായിട്ടും കൂലി ലഭിക്കത്തതില്‍ പ്രതിഷേധിച്ച് ഭരണകക്ഷി യൂണിയനായ കേരളഫോറസ്റ്റ് വാര്‍ക്കേഴ്‌സ് യൂണിയന്‍ എഐടിയുസിയുടെ നേതൃത്വത്തില്‍ മാനന്തവാടി ഡിഎഫ്ഒ ഓഫിസിന് മുമ്പില്‍ കുത്തിയിരിപ്പു സമരം നടത്തി. നോര്‍ത്ത് വയനാട് വനം ഡിവിഷന് കിഴിലെ പേരിയാ, മാനന്തവാടി, ബേഗൂര്‍ റെയിഞ്ചിന് കിഴിലുള്ള അറുപതിലധികം താല്‍ക്കാലിക വാച്ചര്‍മാര്‍ക്കാണ് അറ്മാസമായിട്ടും കൂലി ലഭിക്കാത്തത്.വയനാട് വന്യജീവി സങ്കേതത്തിലും സൗത്ത് വയനാട് ഡിവിഷനിലും താല്‍ക്കാലിക വാച്ചര്‍മാര്‍ക്ക് കൃത്യമായി കൂലി ലഭിക്കുന്നുണ്ട്. മാനന്തവാടി വനം ഡിവിഷന് കീഴില്‍ മാത്രമാണ് കൂലി കൊടുക്കുന്നതിന് കാലതാമസം വരുന്നതെന്നും മാസത്തിലെ മുഴുവന്‍ ദിവസവും രാത്രിയും പകലും ജോലി ചെയ്താല്‍ പന്ത്രണ്ട് മുതല്‍ ഇരുപത് വരെ ഡ്യൂട്ടി മാത്രമാണ് ലഭിക്കുന്നതെന്നും തൊഴിലാളികള്‍ പറയുന്നു.കൂലി ലഭിക്കത്തതിനാല്‍ തൊഴിലാളികള്‍ പലരും പട്ടിണിയിലുമാണ്.ജോലി ചെയ്യുന്ന ദിവസങ്ങളിലെ കൂലി കൃത്യമായി ലഭിക്കുന്നതിന് സഹാചര്യം ഒരുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സമരം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു.ബേബി കുടിലിങ്കല്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി സിപിഐ മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന്‍, ലോക്കല്‍ സെക്രട്ടറി കെ.പി.വിജയന്‍, വി.വി.അന്റണി,കേരള ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.ബാലകൃഷ്ണന്‍, എഐടിയുസി മാനന്തവാടി താലൂക്ക് സെക്രട്ടറി കെ.സജീവന്‍, ചന്ദ്രന്‍ തിരുനെല്ലി തുടങ്ങിയവര്‍ സംസാരിച്ചു.സമരത്തെ തുടര്‍ന്ന് നടത്തിയചര്‍ച്ചയില്‍ വാച്ചര്‍മാര്‍ക്ക് അറ്മാസത്തെ കൂലി മാര്‍ച്ച് അഞ്ചിന് മുമ്പ് നല്‍കുമെന്നും ഫണ്ട് അനുവദിച്ച് കിട്ടുന്നതില്‍ വന്ന കാലതമാസമാണ് കൂലി വിതരണം ചെയ്യുന്നതില്‍ തമാസം വന്നതെന്നും മാര്‍ച്ച് മാസത്തില്‍ താല്‍ക്കാലിക വാച്ചര്‍മാരുടെ യോഗം വിളിച്ച് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ജോലിയെടുക്കതെ ചിലര്‍ കൂലി വാങ്ങിയെന്ന പരാതിയുണ്ടന്നും കൃത്യമായി ജോലി ചെയ്യുന്നവര്‍ക്ക് കൂലി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും നോര്‍ത്ത് വയനാട് ഡിഎഫ്ഒ ആര്‍.കിര്‍ത്തി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!