ബത്തേരി ഗവ.താലൂക്ക് ആസ്ഥാന ആശുപത്രിയുടെ ബഹുനിലകെട്ടിടത്തിന്റെയും അനുബന്ധ കെട്ടിടസമുച്ചയത്തിന്റെയും ഉദ്ഘാടനം നാളെ.60 കോടി രൂപ ചലവഴിച്ചാണ് കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.അത്യാധുനിക സൗകര്യത്തോടെയാണ് പുതിയബ്ലോക്ക് നാടിന് സമര്‍പ്പിക്കുന്നത്.
ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം കല്‍പ്പറ്റ എം.എല്‍.എ സി.കെ.ശശീന്ദ്രനും,ജില്ലാപബ്ലിക് ലാബിന്റെ ഉദ്ഘാടനം ഒ.ആര്‍.കേളുവും,ബ്ലഡ് ബാങ്ക് യൂണിറ്റ് കെ.ബി.നസീമയും എക്‌സറേ യൂണിറ്റ് ജില്ലാകലക്ടര്‍ എ.ആര്‍.അജയകുമാറും,പോസ്റ്റ് മാര്‍ട്ടം ആന്റ് മോര്‍ച്ചറി ബ്ലോക്ക് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുകയും നിര്‍വ്വഹിക്കും.ആശുപത്രിയിലെ ലിഫ്റ്റ് നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ്താളൂരും നിര്‍വ്വഹിക്കും.ചടങ്ങില്‍ ബത്തേരി എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്‍ അധ്യക്ഷതവഹിക്കും.60കോടി രൂപചെലവഴിച്ചാണ് ആറുനിലയില്‍ പുതിയബ്ലോക്ക്,അനുബന്ധമായി ഡയാലിസിസ് യൂണിറ്റ്,എക്സറെ യൂണിറ്റ്,പബ്ലിക് ഹെല്‍ത്ലാബ്,ബ്ലഡ്ബാങ്ക്,പോസ്റ്റ് മോര്‍ട്ടം യൂണിറ്റ് എന്നിവ നിര്‍മ്മിച്ചത്.പുതിയകെട്ടിടത്തില്‍ ലാമിനേഷന്‍ ഫ്ളോ ഏ.സി രീതിയില്‍ സജ്ജീകരിക്കുന്ന 4 ഓപ്പറേഷന്‍ തീയറ്ററും പഴയബ്ലോക്കിലെ ഒരുഓപ്പറേഷന്‍ തീയറ്ററുമടക്കം അഞ്ച് അത്യാധുനിക രീതിയിലുള്ള ഓ്പ്പറേഷന്‍ തീയറ്ററുകളാണ് ആശുപത്രിയിലുള്ളത്.ഇതിനുപുറമെ നവാശാതശിശുക്കളുടെയും കുട്ടികളുടെയും തീവ്രപരിചരണ വിഭാഗങ്ങള്‍,മെഡി്ക്കല്‍ ഐ.സി.യു,സെന്‍ട്രലൈസ്ഡ്മെഡിക്കല്‍ ഗ്യാസ് സിസ്റ്റം,ഐസലേഷന്‍ വാര്‍ഡുകള്‍ എന്നിവയും പുതികെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്്.ഇതിനുപുറമെ പഴയബ്ലോക്കും പുതിയബ്ലോക്കും പരസ്പരം ബന്ധിപ്പിക്കാന്‍ റാമ്പും നിര്‍മ്മിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.