ഭവനനിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കി ബത്തേരി നഗരസഭ ബജറ്റ്

0

93കോടി വരവും,84കോടി രൂപ ചിലവും ഒരു കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജിഷാ ഷാജിയാണ് അവതരിപ്പിച്ചത്.അതേ സമയം ബഡ്ജറ്റ് അവതരണത്തില്‍ നിന്നും യു.ഡി.എഫ് വിട്ടുനിന്നു.കഴിഞ്ഞദിവസത്തെ പൊതു ഇടങ്ങളിലെ നാമകരണം പാസാക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ബഹിഷ്‌ക്കരണം.ഭവനരഹിതരില്ലാത്ത നഗരസഭ എന്നലക്ഷ്യവുമായി ഭവനനിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിയാണ് ബത്തേരി നഗരസഭ 2019-20 വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചത്.ഇതിനായി 37കോടി 96ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.ഇതിനുപുറമെ കുടിവെള്ളം,കാര്‍ഷികം,മൃഗസംരക്ഷണം,വിദ്യാഭ്യാസം,കലാകായികം-സംസ്‌കാരം-യുവജനക്ഷേമം എന്നിവയ്ക്കെല്ലാം ബഡ്ജറ്റില്‍ പ്രാമുഖ്യംനല്‍കിയിരിക്കുന്നത്.ഷീ ലോഡ്ജ്,തണല്‍വീട് എന്നിവക്കും ബഡ്ജറ്റില്‍ തുകവകയിരുത്തിയിട്ടുണ്ട്.അയ്യാങ്കാളി നഗരസഭ തൊഴിലുറപ്പ് പദ്ധതിക്കായി ഇത്തവണം എട്ടുകോടിരൂപയാണ് വകയിരുത്തിയിരി്ക്കുന്നത്.വനിതക്ഷേമം കുടുംബശ്രീ എന്നിവയ്ക്കായി55ലക്ഷം രൂപയും വകയിരുത്തി.ആരോഗ്യം,മാലിന്യസംസ്‌കരണം,നഗരസൗന്ദര്യ വല്‍ക്കരണം എന്നീപദ്ധതികള്‍ക്കും ഏറെ പ്രാധിനിത്യം ബഡജറ്റില്‍ നല്‍കിയി്ട്ടുണ്ട്.മുന്‍ നീക്കിയിരിപ്പ് ഉള്‍പ്പടെ 93കോടി 57ലക്ഷത്തി82ആയിരത്തി587 രൂപ വരവും,84കോടി49ലക്ഷത്തി18ആയിരത്തി80 രൂപയുടെ ചെലവും ഒരു കോടി എട്ടുലക്ഷത്തി 64ആയിരത്തി 507 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജിഷാഷാജിയാണ് അവതരിപ്പിച്ചത്.അതേ സമയം ബഡ്ജറ്റ് അവതരണയോഗത്തില്‍ നിന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപോയി.കഴിഞ്ഞദിവസം പൊതുഇടങ്ങളില്‍ പ്രമുഖരുടെ നാമകരണം ഏകപക്ഷീ പാസാക്കിയെന്നാരോപിച്ചാണ് യു.ഡി.എഫ് ബഡ്ജറ്റ് ബഹിഷ്‌ക്കരിച്ചത്.ഇതുമായി ബന്ധപെട്ട് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നു.തുടര്‍ന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ബത്തേരി ടൗണില്‍ പ്രതിഷേധപ്രകടനവും നടത്തി.യോഗത്തില്‍ ബി.ജെ.പി അംഗം പങ്കെടുത്തില്ല.

Leave A Reply

Your email address will not be published.

error: Content is protected !!