ജില്ലാ ക്യാന്‍സര്‍ കെയര്‍ സെന്ററിലേക്ക് രോഗികള്‍ക്കായി സൗജന്യ യാത്രാസൗകര്യമൊരുങ്ങുന്നു

0

മലബാറിലെ തന്നെ സര്‍ക്കാര്‍ സംവിധാനത്തിലുള്ള മികച്ച ക്യാന്‍സര്‍ ചികിത്സാ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന നല്ലൂര്‍നാട് അംബേദ്കര്‍ ജില്ലാ ക്യാന്‍സര്‍ സെന്ററിലേക്ക് രോഗികള്‍ക്കായി സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നു.തരുവണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പള്ളിയാല്‍ കുടുംബ കൂട്ടായ്മയാണ് രോഗികളെ ആശുപത്രിയിലേക്കും തിരിച്ചും എത്തിക്കാനുമായി വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നത്.പീച്ചംകോട് നിന്നാണ് രാവിലെ 8.30 മുതല്‍ 2 മണിവരെ രോഗികളെ കയറ്റി ആശുപത്രിയിലേക്കും തിരിച്ചും എത്തിക്കുന്നത്.കുടംബത്തിലെ പ്രവാസി സംരംഭകനായ അല്‍ഹസ പിഎം ബിസിനസ് ഗ്രൂപ്പാണ് വാഹനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.യാത്രസൗകര്യമൊരുക്കുന്നതിന്റെ ചിലവുകള്‍ പൂര്‍ണ്ണമായും പള്ളിയാല്‍ കുടുംബാംഗങ്ങളാണ് വഹിക്കുന്നത്. ഈമാസം 21 ന് തരുവണയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ വാഹനത്തിന്റെ താക്കോല്‍ ഏറ്റു വാങ്ങും.
ഈ വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് കരസ്ഥമാക്കിയ ഡോ.ഷാനവാസ് പള്ളിയാലിനെ ചടങ്ങില്‍ വെച്ച് എം എല്‍ എ ഒ ആര്‍ കേളു ആദരിക്കും.തരുവണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിനായി കൂട്ടായ്മ നല്‍കുന്ന സൗണ്ട് സിസ്റ്റം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ കൈമാറും.ബ്ലോക് പഞ്ചായത് പ്രസിഡന്റ് ഗീതാബാബു,പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി,തുടങ്ങിയവര്‍ചടങ്ങില്‍ പങ്കെടുക്കുമെന്നും സംഘാടകരായ പി മജീദ്,അബു മീത്തല്‍,ബക്കര്‍ പി,പി മജീദ്,എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!