അത്യാധുനിക ലാബ് സൗകര്യങ്ങളോടുകൂടി പ്രാഥമിക ആരോഗ്യ കേന്ദ്രം
രോഗികള്‍ക്ക് ആശ്വാസമായി അത്യാധുനിക ലാബ് സൗകര്യങ്ങളോടുകൂടി വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രം ഹോസ്പിറ്റലില്‍ ലാബില്‍ സ്ഥാപിച്ച സി.ബി.സി.മിഷ്യന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സൈദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ആന്‍ഡ്രൂസ് ജോസഫ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ഹോസ്പിറ്റല്‍ വികസന സമിതി അംഗങ്ങള്‍ തുടങ്ങിയര്‍ പങ്കെടുത്തു.