തൊഴിലുറപ്പ് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി

0

മാസങ്ങളായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തൊഴിലാളികളോടുള്ള അവഗണനയാണെന്ന് കെ.പി.സി.സി സെക്രട്ടറി കെ കെ അബ്രാഹം. പാടിച്ചിറയില്‍ മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാടിച്ചിറ ടെലിഫോണ്‍ എക്‌സചേഞ്ചിന്റെ മുന്നില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി ലഭിക്കാത്തതുമൂലം തൊഴിലാളികള്‍ ദുരിതത്തിലായിരിക്കുവാണെന്ന് അദേഹം പറഞ്ഞു.വര്‍ഗീസ് മുരിയന്‍ കാവില്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.സെക്രട്ടറിമാരായ എന്‍.യു ഉലഹന്നന്‍ ,അഡ്വ: സജി പി.ഡി, തോമസ് പാഴുക്കാല, ഗിരിജ കൃഷ്ണന്‍, ശിവരാമന്‍ പാറക്കുഴി, ജാന്‍സി ജോസഫ് ജീന ഷാജി, പി.എ പ്രകാശന്‍, ജോ മറ്റ് വാദ്യത്ത് 1 പത്മകുമാരി, പി.വി സെബാസ്റ്റ്യന്‍ വി.റ്റി തോമസ് സി.ടി തങ്കച്ചന്‍, പി.കെ രാജന്‍, എന്നിവര്‍ പ്രസംഗിച്ചു ധര്‍ണ്ണക്ക് മുന്നോടിയായി പാടിച്ചിറ ടൗണില്‍ പ്രകടനവും നടത്തി

Leave A Reply

Your email address will not be published.

error: Content is protected !!