ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ പബ്ലിക്ക് സിറ്റിങ്ങ് നടത്തി

0

ബത്തേരി ടൗണ്‍ഹാളിലാണ് കമ്മീഷന്റെ സിറ്റിംഗ് നടന്നത്.പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പരാതികള്‍ കേട്ട് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ വി.എസ്.അച്ചുതാനന്ദന്റെ നേതൃത്വത്തില്‍ പബ്ലിക്ഹിയറിംഗ് നടത്തിയത്.പൗരകേന്ദ്രീകൃത സേവനങ്ങള്‍ സംബന്ധിച്ചാണ് ഹിയറിംഗ് നടത്തിയത്.കമ്മീഷന്റെ അധ്യക്ഷപ്രസംഗത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍ എന്നുപറയുന്നുണ്ടങ്കിലും അത് പ്രാവര്‍ത്തികമാകുന്നുണ്ടോ എന്നകാര്യം സംശയമാണന്ന് വി.എസ് അച്ചുതാനന്ദന്‍ പറഞ്ഞു.സേവനം ജനങ്ങളുടെ അവകാശമാണ്.ഓരോ കാര്യത്തിന്നായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന പൊതുജനങ്ങള്‍ക്ക് ആ തോന്നുലുണ്ടാകുന്നില്ലന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ സേവനങ്ങള്‍ അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.ഹിയറിഗില്‍ ജില്ലയിലെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍,മെഡിക്കല്‍ കോളേജ്,വന്യമൃഗശല്യം,വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പ്രശ്നങ്ങള്‍,കുടിവെള്ള പ്രശ്നങ്ങള്‍,സര്‍ക്കാര്‍ ഓഫീസ് സംവിധാനങ്ങളുടെ പ്രശ്നങ്ങള്‍ എന്നിവ കമ്മീഷന്‍ ശ്രദ്ധയില്‍പ്പെടുത്തി.എം.എല്‍.എമാരായ ഐ.സി.ബാലകൃഷ്ണന്‍,ശി.കെ.ശശീന്ദ്രന്‍,കമ്മീഷന്‍ അംഗങ്ങളായ നിലാഗംഗാധരന്‍,ഷീലതോമസ്,മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.എല്‍.സാബു,സബ്കലക്ടന്‍ എന്‍.എസ്.കെ.ഉന്മേഷ്,ജില്ലാപൊലീസ് മേധാവി,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!