തുഷാരഗിരിയിലെ മാവോയിസ്റ്റ് സാന്നിധ്യം ജില്ലയിലും പരിശോധന ശക്തമാക്കി
തുഷാരഗിരിയിലെ മാവോയിസ്റ്റ് സാന്നിധ്യം.ജില്ലയിലും പരിശോധന ശക്തമാക്കി പോലീസും തണ്ടര്‍ബോള്‍ട്ടും. രാത്രികാലങ്ങളില്‍ പെട്രോളിങ്ങും ശക്തമാക്കാനാണ് തീരുമാനം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് വയനാട് കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ തുഷാരഗിരി ജീരകപ്പാറ പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത പോലീസ് സ്റ്റേഷനുകളില്‍ എല്ലാം അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. . ബാണാസുര മലനിരകളിലൂടെ മുമ്പും മാവോയിസ്റ്റുകളുടെ സഞ്ചാര പാതയാണെന്ന് തിരിച്ചറിഞ്ഞതോടെ അതിര്‍ത്തി പോലീസ് സ്റ്റേഷനുകളിലും ചുരങ്ങള്‍ അടങ്ങിയ വനപ്രദേശത്തും പോലീസ് ഫോറസ്റ്റ് സംഘങ്ങള്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. പടിഞ്ഞാറത്തറ, വെള്ളമുണ്ട, കോറോം, തലപ്പുഴ, തുടങ്ങിയ പോലീസ്റ്റേഷനുകള്‍ ജാഗ്രതയിലാണ്.