പെരിക്കല്ലൂര്‍ മരക്കടവ് പ്രദേശങ്ങളിലെ കടുവ ശല്യത്തിന് പരിഹാരം കാണാന്‍ കടുവയെ വനം വകുപ്പ് കൂടു വെച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ റേയ്ഞ്ച് ഓഫീസിലേക്ക്് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി . ഒരു മാസത്തോളമായി ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കൂടു വെച്ച് പിടികൂടാന്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളാണ് പ്രതിഷേധവുമായി എത്തിയത് .സമരത്തിന് വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രവര്‍ത്തകരും കര്‍ഷക സംഘടനകളും പിന്തുണയുമായി എത്തി. പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി പ്രകടനവുമായി പുലിയുടെ ശല്യംപ്രതീകവുമായി പ്രദര്‍ശിപ്പിച്ചായിരുന്നു പ്രകടനം നടത്തിയത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ജോസ് നെല്ലേടം അദ്ധ്യക്ഷത വഹിച്ചു.ബിജു ജോസഫ്, കെ.എല്‍.പൗലോസ് കെ.കെ അബ്രാഹം ജോണി കരോട്ടക്കുന്നേല്‍ ‘മേഴ്‌സി ബെന്നി ജാന്‍സി ജോസഫ്, സി.പി വിന്‍സന്റ് ഡാമിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.