വള്ളിയൂര്‍ക്കാവ് ആറാട്ടുത്സവം: ആഘോഷ കമ്മിറ്റിയായി
വള്ളിയൂര്‍ക്കാവ് ആറാട്ടുത്സവം മാര്‍ച്ച് 15-മുതല്‍ 28 വരെ ആഘോഷിക്കും. ആഘോഷ കമ്മിറ്റി രൂപവത്ക്കരണ യോഗം മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ഏച്ചോം ഗോപി അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു മുഖ്യാതിഥിയായി. ബോര്‍ഡ് അംഗം വി. കേശവന്‍ ട്രസ്റ്റിമാരായ ടി. രത്‌നാകരന്‍, ഇ.പി. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എം. വേണുഗോപാല്‍ (പ്രസി.) സന്തോഷ്. ജി. നായര്‍, പുഷ്പാ ശശിധരന്‍, ഇ.കെ. ഗോപി (വൈസ് പ്രസി.) പി.വി. സുരേന്ദ്രന്‍ (ജന. സെക്ര.) എ.എം. നിഷാന്ത്, കെ.സി സുനില്‍ കുമാര്‍, കെ. വേണുഗോപാല്‍, ഇ.വി. വനജാക്ഷി, നിട്ടംമാനി കുഞ്ഞിരാമന്‍, രമേശന്‍ കമ്മന (ജോ സെക്ര.) എക്‌സി ഓഫീസര്‍ എം. മനോഹരന്‍ (ട്രഷ.)