പുള്ളിപുലി കമ്പിക്കുരുക്കില്‍ കുടുങ്ങി ചത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

0

സൗത്ത് വയനാട് ഡിവിഷന്‍ മേപ്പാടി റെയ്ഞ്ചിലെ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്നതും വൈത്തിരി താലൂക്കില്‍ കോട്ടപ്പടി വില്ലേജില്‍ മഞ്ഞളാംകൊല്ലി എന്ന സ്ഥലത്തെ സരോജ ട്രസ്റ്റ് വക കൊട്ടാരം എസ്റ്റേറ്റിനകത്ത് പുള്ളിപ്പുലിയെ കെണി വെച്ച് കൊന്ന കേസ്സില്‍ 4 പ്രതികളെ വനപാലകര്‍
കണ്ടെത്തി. രണ്ട് പേരെ അറസ്റ്റ് ചെയ്തു.വന്യ മൃഗങ്ങളെ അനധികൃതമായി കെണി വെച്ച് പിടികൂടി. ഇറച്ചി
ശേഖരിക്കാനായി വെച്ച കെണിയിലാണ് പുളളിപ്പുലി കുടുങ്ങിയത്. വന്യമൃഗങ്ങളെ പിടിക്കാന്‍ വെച്ച കേബിള്‍ പുളളിപ്പുലിയുടെ കഴുത്തില്‍ കുടുങ്ങുകയായിരുന്നു.അന്വേഷണത്തില്‍ കെണിവെച്ചത് രതീഷ്. സുരേഷ്, , ചന്ദ്രന്‍. ചാപ്പന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ്‌ചെയ്ത പ്രതികളെ കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇവര്‍ക്ക് പുറമെ സരോജ് ട്രസ്റ്റ് വക കൊട്ടാരം എസ്റ്റേറ്റ് ഉടമയായമനോജ് കൊട്ടാരം, റിയോണ്‍ എസ്റ്റേറ്റ് ഉടമയായ ഇലോണ്‍എന്നിവര്‍ക്കെതിരെയും വനം വകുപ്പ് കേസ്സെടുത്തിട്ടുണ്ട്.1972 ലെ വന്യജീവി (സംരക്ഷണം) നിയമം ഷെഡ്യൂള്‍ 1 ല്‍ വരുന്നപുള്ളിപുലിയാണ് ഈ കെണിയില്‍പ്പെട്ട് മരണപ്പെട്ടിട്ടുളളത്. ജില്ലയിലെ പലസ്വകാര്യ എസ്റ്റേറ്റുകളിലും അനധികൃതമായി വന്യ മൃഗങ്ങളെ വേട്ടയാടുന്നതിന്‌കെണികള്‍ സ്ഥാപിച്ചിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുളള
കുറ്റകൃത്യങ്ങള്‍ക്ക് 7 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണെന്നും സ്വകാര്യ
തോട്ടമുടമകള്‍ ഈ കാര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുവരുന്നില്ലെന്നും, മേല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ ഉടന്‍ തന്നെ കണ്ടെത്തി നടപടികള്‍സ്വീകരിക്കുന്നതിന് വനം വകുപ്പ് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുംറെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ കെ. ബാബുരാജ്,ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷിജു ജോസ്.പി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി. ഗിരീഷ്, കെ. ആര്‍ വിജയനാഥ്, ബീറ്റ് ഫോറസ്റ്റ്ഓഫീസര്‍മാരായ ഐശ്വര്യ സൈഗാള്‍, എം.സി ബാബു, എം.ബി മോഹനന്‍,പി.എസ് അജീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!