അക്ഷയ കേന്ദ്രങ്ങള്‍ ആശ്രയ കേന്ദ്രങ്ങളാകണം – ജില്ലാ കളക്ടര്‍

0

മെച്ചപ്പെട്ട സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി അക്ഷയ കേന്ദ്രങ്ങള്‍ ആശ്രയ കേന്ദ്രങ്ങളായി മാറണമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍. കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ അക്ഷയ സംരംഭകരുടെ പ്രവര്‍ത്തന അവലോകന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ കേന്ദ്രങ്ങളിലും കൃത്യമായ സേവന നിരക്ക് ചാര്‍ട്ട് സ്ഥാപിക്കണം. അക്ഷയ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ വില്ലേജ് ഓഫീസില്‍ നിന്ന് ലഭിച്ചില്ലെങ്കില്‍ ജില്ലാ കോഡിനേറ്ററെ വിവരമറിയിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്ഷയ കേന്ദ്രങ്ങളില്‍ പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ കോഡിനേറ്റര്‍ കൂടിയായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം സുരേഷ് നിര്‍ദേശിച്ചു. സേവനങ്ങള്‍ക്ക് കൃത്യമായ റസീറ്റ് നല്‍കണം. സേവനങ്ങളുടെ കാലതാമസം ഒഴിവാക്കി കസ്റ്റമര്‍ കെയര്‍ സംവിധാനം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന തലത്തില്‍ ഏറ്റവും മികച്ച രണ്ടാമത്തെ അക്ഷയ സംരംഭകനുള്ള അവാര്‍ഡ് നേടിയ കോറോം അക്ഷയ കേന്ദ്രത്തിലെ മുഹമ്മദ് റാഫിയെ ചടങ്ങില്‍ ആദരിച്ചു. ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളുടെയും വിവരങ്ങള്‍ അടങ്ങിയ ലഘുലേഖ ജില്ലാകളക്ടര്‍ പ്രകാശനം ചെയ്തു. അക്ഷയകേന്ദ്രങ്ങളുടെ വരുമാനം വര്‍ധിപ്പിക്കണമെന്നും അനധികൃത സേവനകേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംരംഭകര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍, ജില്ലാ പ്രൊജക്ട് മാനേജര്‍ ജെറിന്‍ സി. ബോബന്‍, കോഡിനേറ്റര്‍ ജിന്‍സി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!