ഭവന നിര്‍മ്മാണ വായ്പകള്‍ തീര്‍പ്പാക്കല്‍ അദാലത്ത് ജില്ലാതല ഉദ്ഘാടനം നടത്തി

0

ഭവന നിര്‍മ്മാണ വായ്പകള്‍ തീര്‍പ്പാക്കല്‍ അദാലത്ത് ജില്ലാതല ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് വായ്പകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപ്പെടലാണ് നടത്തുന്നതെന്നു മന്ത്രി പറഞ്ഞു. വായ്പ തിരിച്ചടവ് മുടങ്ങി പ്രതിസന്ധിയിലായ ഗുണഭോക്താക്കളേയും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിനേയും സഹായിക്കുകയാണ് അദാലത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വായ്പകള്‍ എഴുതി തള്ളുമെന്ന് വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെ ഗുണഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന അദാലത്തില്‍ ജില്ലയിലെ 44 വില്ലേജുകളില്‍പ്പെടുന്ന 508 ഗുണഭോക്തകളുടെ ഫയലുകള്‍ പരിശോധിച്ചു. വിവിധ കൗണ്ടറുകളിലായാണ് ഫയലുകള്‍ പരിശോധിച്ച് തീര്‍പ്പാക്കിയത്.കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹഡ്കോയില്‍ നിന്നും വായ്പയെടുത്താണ് ഭവന നിര്‍മ്മാണത്തിന് ബോര്‍ഡ് ധനസഹായം നല്‍കിയത്. നിലവില്‍ സംസ്ഥാനത്താകെ 214 കോടി രൂപ വായ്പ കുടിശ്ശികയായിട്ടുണ്ട്. ഇതില്‍ 508 ഫയലുകളിലായി 48 കോടി ജില്ലയിലും കുടിശ്ശികയാണ്. സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കുടിശ്ശിക വയനാട് ജില്ലയിലാണുള്ളത്.ഇരുപത് വര്‍ഷം മുമ്പുള്ള വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും പലിശയും കൂട്ടുപലിശയും ഹഡ്കോയ്ക്ക് നല്‍കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ദീര്‍ഘനാളായ കുടിശ്ശിക തീര്‍ക്കാനുള്ള അവസരം അദാലത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്. മൂന്നു മാസത്തെ സമയപരിധിയില്‍ മൂന്നുലൊന്നു വിഹിതമായി തുക അടച്ചാല്‍ മതിയാവും.കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന അദാലത്തില്‍ ജില്ലയിലെ 44 വില്ലേജുകളില്‍പ്പെടുന്ന 508 ഗുണഭോക്തകളുടെ ഫയലുകള്‍ പരിശോധിച്ചു. വിവിധ കൗണ്ടറുകളിലായാണ് ഫയലുകള്‍ പരിശോധിച്ച് തീര്‍പ്പാക്കിയത്. അദാലത്തിന്റെ ഭാഗമായി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരുടെ സഹകരണത്തോടെ ഗുണഭോക്താക്കളെ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് നിലവിലെ തിരിച്ചടവു ശേഷി, ജീവിത സാഹചര്യം, പ്രായാധിക്യം, രോഗാവസ്ഥ തുടങ്ങിയ വിവരങ്ങളും ശേഖരിച്ചിരുന്നു. 1971ല്‍ സ്ഥാപിതമായ കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് രണ്ട് സെന്റ് ഭൂമിയെങ്കിലും സ്വന്തമായിട്ടുള്ളവര്‍ക്ക് ഭൂമി ഈടായി സ്വീകരിച്ചാണ് ഭവന വായ്പകള്‍ നല്‍കിയത്.സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, സെക്രട്ടറി ബി. അബ്ദുള്‍ നാസര്‍, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, ബോര്‍ഡ് അംഗങ്ങളായ ഇ.എ ശങ്കരന്‍, പി.പി സുനീര്‍, ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി.എന്‍ റാണി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!