5വയസ്സുകാരിയെ പീഢിപ്പിക്കാന്‍ശ്രമം മധ്യവയസ്‌കന്‍ അറസ്റ്റില്‍
അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.കട്ടയാട് ഏഴെനാലില്‍ വാടകക്ക് താമസിക്കുന്ന പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി സന്തോഷ്ഭവനില്‍ സോമനെ(49)യാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്.വാടക വീടിനടുത്ത് താമസിക്കുന്ന കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക ഛേഷ്ടകള്‍ കാണിച്ച് പീഢിപ്പിക്കാന്‍ ശ്രമം നടത്തിയതായാണ് പരാതി.ഇയാള്‍ക്കെതിരെ പോക്‌സോ പ്രാകരമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തത്.ഇയാള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെ താമസിച്ച് കെട്ടിടനിര്‍മാണ ജോലി ചെയ്തു വരികയാണ്.