ശ്രീമദ് ഭാഗവത സപ്താഹ യജ്ജം സമാപിച്ചു
തോണിച്ചാല്‍ പയിങ്ങാട്ടിരി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ജം സമാപിച്ചു.ഫെബ്രുവരി മൂന്നിനായിരുന്നു സപ്താഹയജ്ഞം തുടങ്ങിയത്. യജ്ഞാചാര്യന്‍ കോഴിക്കോട് എ.കെ.ബി.നായരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.ചടങ്ങിനോടനുബദ്ധിച്ച് ഫെബ്രുവരി ഒന്നിന് രുഗ്മിണി സ്വയംവരം ചടങ്ങും നടന്നു. സമാപന ദിവസമായ ഞായറാഴ്ച പാരായണ സമര്‍പ്പണം, അവഭൃത സ്നാനം, ആചാര്യ ദക്ഷിണ, യജ്ഞ പ്രസാദ വിതരണം തുടങ്ങിയവയും നടന്നു എല്ലാ ദിവസവും അന്നദാനവും നടന്നു.