നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഐഎം പാനല്‍ വിജയിച്ചു
നല്ലൂര്‍ നാട് സര്‍വ്വീസ് സഹകരണ ബേങ്കിലേക്ക് നടന്ന തിരെഞ്ഞെടുപ്പില്‍ സി.പി. ഐ. എം പാനല്‍ എതിരില്ലാതെ വിജയിച്ചതായി റിട്ടേണിംങ് ഓഫീസര്‍ അറിയിച്ചു. മനു .ജി. കുഴിവേലി പ്രസിഡന്റായും എം.പി വത്സന്‍ വൈസ് പ്രസിഡന്റായും തെരെഞ്ഞെടുത്തു. മനു .ജി. കുഴിവേലി എടവക ഗ്രാമ പഞ്ചായത്തംഗവും സി.പി.ഐ.എം പനമരം ഏരിയ കമ്മിറ്റി അംഗവുമാണ്. എം.പി. വത്സന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗവും നല്ലൂര്‍നാട് ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. ചന്ദ്രന്‍ എ, അബുബക്കര്‍ അത്തിലന്‍, ബാബുരാജ് എം.കെ, ഷറഫുന്നിസ്സ, ലിസണ്‍ അഗസ്റ്റ്യന്‍, ദിവ്യ രാജേഷ്, വിലാസിനി എന്നിവരാണ് ഭരണസമിതിയിലേക്ക് എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടത്. കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.1993 മുതല്‍ സിപിഎം നിയന്ത്രണത്തിലുള്ള ഭരണ സമിതിയാണ് നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. മാനന്തവാടി അസിസ്റ്റന്റ് റജിസ്ട്രാര്‍ ഓഫീസിലെ ആലിഫ് ഋഷാന്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ചുമതല ഏറ്റെടുത്തതിന് ശേഷം ഭരണ സമിതി അംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ കെ. മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. നൂറ് വര്‍ഷം തികയുന്ന ബാങ്കിന്റെ പ്രസിഡന്റുമാരുടെ ഫോട്ടോ അനാഛാദനം മനു.ജി. കുഴിവേലി നിര്‍വ്വഹിച്ചു.എം.പി. വത്സന്‍ സ്വാഗതവും, സെക്രട്ടറി പി ആര്‍ ലക്ഷ്മണന്‍ നന്ദിയും രേഖപ്പെടുത്തി. കെ മുരളിധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീ ജസ്റ്റിന്‍ ബേബി, കെ എര്‍. ജയപ്രകാശ് ഷീല കമലാസസനന്‍ നജീബ് മണ്ണാര്‍ ബി. ഗോപകുമാര്‍ ഇന്ദിര പ്രേമചന്ദ്രന്‍ എ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.