സുൽത്താൻബത്തേരി മാരിയമ്മൻ ക്ഷേത്ര മഹോത്സവ ത്തിന്റെ ഭാഗമായി നാളെ ടൗണിൽ ഗതാഗത നിയന്ത്രണം. വൈകീട്ട് നാലു മണിമുതലാണ് ബത്തേരി ടൗണിൽ പൊലിസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്.
പുല്പള്ളി, മൈസൂരു, നമ്പ്യാര്‍കുന്ന്, പാട്ടവയല്‍ ഭാഗത്തുനിന്നെത്തുന്ന ബസുകള്‍ ചുങ്കം ബസ്സ്റ്റാന്‍ ഡില്‍ ആളെയിറക്കി ടൗണില്‍ പ്രവേശിക്കാതെ തിരിച്ചു പോകണം. കല്പറ്റ, മാനന്തവാടി, വടുവന്‍ചാല്‍ ഭാഗങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ യാത്രക്കാരെ ദൊട്ടപ്പന്‍കുളത്തെ സെവന്‍ ഡെയ്സിനടു ത്തുള്ള പെട്രോള്‍പമ്പിനുസമീപം ഇറക്കി ടൗണില്‍ പ്രവേശിക്കാതെ തിരികെപോകണം. ചുള്ളിയോട് ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ഗാന്ധിജങ്ഷന്‍വഴി പഴയ സ്റ്റാന്‍ഡില്‍ ആളെയിറക്കി ടൗണില്‍ പ്രവേശിക്കാതെ പോകണം.
കല്പറ്റ, മാനന്തവാടി, വടുവന്‍ചാല്‍, അമ്പലവയല്‍, കൊളഗപ്പാറവഴി മൈസൂരു ഭാഗത്തേക്ക് പോകാനുള്ള വാഹനങ്ങള്‍ കൊളഗപ്പാറ ജങ്ഷനില്‍നിന്ന് തിരിഞ്ഞ് അമ്മായിപ്പാലം- പുത്തന്‍കുന്ന്- നമ്പിക്കൊല്ലിവഴി പോകണം. മൈസൂരു ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബൈപ്പാസ് റോഡ്, അമ്മായിപ്പാലം, മണിച്ചിറ, കൊളഗപ്പാറ വഴി പോകണം.
കോഴിക്കോട് ഭാഗത്തുനിന്ന് മൈസൂരു ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കൊളഗപ്പാറ ജങ്ഷന്‍വഴി തിരിഞ്ഞ് കുന്താണി, മലവയല്‍, അമ്മായിപ്പാലം വഴി പോകണം. ചരക്കുവാഹനങ്ങള്‍, ലോറി മുതലായ കോഴിക്കോട് ഭാ ഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങള്‍ കൊളഗപ്പാറ ജങ്ഷന് മുന്‍പായി റോഡരികുചേര്‍ന്ന് നിര്‍ത്തിയിടണം. മൈസൂരു ഭാഗത്തുനിന്നുള്ള ചരക്കുവാഹനങ്ങള്‍, ലോറി മുതലായ മറ്റ് വലിയ വാഹനങ്ങള്‍ കല്ലൂരില്‍ റോഡരികു ചേര്‍ന്ന് നിര്‍ത്തണം. മലവയല്‍ റോഡ് ജങ്ഷന്‍ മുതല്‍ ചുങ്കം ജങ്ഷന്‍വരെ വൈകീട്ട് നാലുമുതല്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനപാര്‍ക്കിങ് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്