വൈഷ്ണവിന്റെ ആത്മഹത്യ,അന്വേഷണത്തില്‍ വന്ന വീഴ്ചയെക്കുറിച്ച് ഇടപെടും രമേശ് ചെന്നിത്തല
ദ്വാരക സേക്രട്ട് ഹേര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി വൈഷ്ണവ് ആത്മഹത്യ ചെയ്തത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ വന്ന വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വൈഷ്ണവിന്റെ തരുവണ പാലയാണയിലുള്ള വീട്ടിലെത്തി കുടംബത്തെ ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി രൂപീകരിച്ച ആക്ഷന്‍ കമ്മറ്റി നല്‍കിയ നിവേദനപ്രകാരം തുടര്‍ നടപടികള്‍ക്ക് പരിശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.രണ്ട് മാസം മുമ്പാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ വൈഷ്ണവ് തീകൊളുത്തി ആത്മഹത്യ ചെയ്തത്.കുറ്റാരോപിതനായ സ്‌കൂളിലെ അധ്യാപകനെതിരെ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്ന വിധത്തില്‍ കേസ് ലഘൂകരിച്ചതായി പരാതി ഉയര്‍ന്നിരുന്നു.ബത്തേരി എം.എല്‍.എ.ഐ.സി ബാലകൃഷ്ണനും,ഡി.സി.സി നേതാക്കളും കോണ്‍ഗ്രസ് ഭാരവാഹികളും രമേശ് ചെന്നിത്തലയൊടൊപ്പം വീട്ടിലെത്തിയിരുന്നു