ദമാം ബാംഗ്ലൂര്‍ കെ.എം.സി.സി.കളുടെ സഹായഹസ്തം
പ്രതിസന്ധികളില്‍ പെട്ട് ദുരിതമനുഭവിക്കുന്നവരെ കൈ പിടിച്ചുയര്‍ത്താന്‍ നാം മുന്നിലുണ്ടാവണമെന്ന് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ സി.മോയിന്‍കുട്ടി.ദമാം, ബാംഗ്ലൂര്‍ കെ.എം.സി.സി.കളുടെ സംയുക്താഭിമുഖ്യത്തില്‍ കാലം അതിജീവനം ചെറുത്ത് നില്‍പ്പ് എന്ന പ്രമേയവുമായി പ്രളയ രോഗ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വീട് നിര്‍മ്മിക്കാനും രോഗ ചികിത്സക്കും മറ്റുമായി 40 ലക്ഷം രൂപ കൈമാറി.ബാംഗ്ലൂര്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി നൗഷാദ് എം കെ.അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ,വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്‍ മാസ്റ്റര്‍ മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് തുടങ്ങിയവര്‍ സംസാരിച്ചു.