ജോസഫ് ഇനി ഓര്‍മ്മകളില്‍ ജീവിക്കും

0

ചാക്ക് വസ്ത്രത്തിനുള്ളിലെ ജീവിത അപൂര്‍വതകളുമായി ജീവിച്ച പുല്‍പ്പള്ളി താമരക്കാട്ടില്‍ ജോസഫ് ഇനി ഓര്‍മ്മയില്‍. കാല്‍നടയായി മരക്കുരിശു മേന്തി നടത്തിയ മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിലൂടെ ശ്രദ്ധയേനായിരുന്ന ജോസഫ് . ബുധനാഴ്ച്ച ചെന്നൈയില്‍ വച്ച് ലോറി തട്ടി മരിച്ച ജോസഫിന്റെ മൃതദേഹം ചെന്നൈ മലയാളി അസോസിയേഷന്റെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ നാട്ടില്‍ എത്തിക്കുകയായിരുന്നു. ഇന്ന് പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടത്തിന്റെയും വൈദികരുടേയും നേതൃത്വത്തില്‍ ശവസംസ്‌കാര ശുശ്രൂഷ നടത്തി. മൈലാപൂരില്‍ നിന്നും മലയാറ്റൂരിലേക്ക് കാല്‍നടയായി വരുന്ന ഇടയിലാണ് അപകടം. 2004 മുതല്‍ ചാക്ക് കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു ജോസഫിന്റെ ജീവിതം. പുല്‍പ്പള്ളി ടൗണില്‍ വാടക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ജോസഫിന്റെ ജീവിതം.

Leave A Reply

Your email address will not be published.

error: Content is protected !!