വയനാടിനായി എന്തെങ്കിലും ചെയ്യൂ, കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി

0

വയനാട് ചൂരല്‍മലയെ വീണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തില്‍ വിശദീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയപ്പോഴാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. വയനാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് അടുത്ത വെളളിയാഴ്ച പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സഹായം സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദേശിച്ചു. തങ്ങളെക്കൊണ്ടുമാത്രം വയനാട് പുനരധിവാസം പൂര്‍ത്താക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സഹായം അടിയന്തരമായി ഉറപ്പാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!