വയനാട് തുരങ്കപാതയുമായി സര്‍ക്കാര്‍ മുന്നോട്ട്
ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളായി ടെണ്ടര്‍ ചെയ്‌തെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.തുരങ്ക പാതയുടെ പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷ സ്റ്റേറ്റ് ലെവല്‍ എക്‌സ്‌പേര്‍ട്ട് കമ്മറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.പദ്ധതിക്ക് 90 ശതമാനത്തിലേറെ ഭൂമിയും കോഴിക്കോട് വയനാട് ജില്ലകളിലായി ഏറ്റെടുത്തു.2043 കോടിയുടെ പദ്ധതിക്ക് നേരത്തെ ഭരണാനുമതി നല്‍കിയിരുന്നു.അതേസമയം പദ്ധതിക്കെതിരെ പ്രകൃതി സംരക്ഷണ സമിതി രംഗത്തുവന്നു.അപകടകരമായ പദ്ധതിയില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.