പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവേ 54 യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കര്‍മ്മസമിതി പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തുന്ന പ്രചരണ വാഹനജാഥക്ക് പടിഞ്ഞാറത്തറയില്‍ തുടക്കം. പടിഞ്ഞാറത്തറയില്‍ നിന്നും ടി സിദ്ദിഖ് എം.എല്‍.എ ജാഥ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം 6. 30ന് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹെയര്‍പിന്‍ വളവുകളോ ചെങ്കുത്തായ കയറ്റിറക്കങ്ങളോ ഇല്ലാത്ത മനോഹരമായൊരു ബദല്‍ പാതയാണ് നിര്‍ദ്ദിഷ്ട റോഡ്. 1994 സെപ്റ്റംബര്‍ 24 ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.