മുണ്ടക്കൈ – ചൂരൽമല ഉരുൾ ദുരന്തത്തിൽ കേന്ദ്ര സഹായം നേടിയെടുക്കുന്നതിൽ കേരളം വീഴ്ച വരുത്തിയെന്ന് ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസ്. കേന്ദ്ര സർക്കാരിൽ സമർപ്പിക്കാനുള്ള വിശദമായ റിപ്പോർട്ട് ഇതുവരെയും നൽകാത്തതാണ് കേന്ദ്ര സഹായം വൈകാൻ കാരണമെന്നും ദുരിതാശ്വാസ നിധിയിലേക്കുള്ള കേന്ദ്ര വിഹിതം ആഗസ്റ്റ് 30-നും അതിന് ശേഷവുമായി രണ്ട് ഘട്ടമായി നൽകിയിട്ടുണ്ടന്നും ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Sign in
Sign in
Recover your password.
A password will be e-mailed to you.