ചരക്ക് നീക്കം നിലയ്ക്കും; ഒക്ടോബര്‍ നാലിന് പണിമുടക്ക്

0

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാഹന ഉടമകളും തൊഴിലാളികളും ഒക്ടോബര്‍ നാലിന് പണിമുടക്ക് നടത്തും. സംയുക്ത സമര സമിതി സെക്രട്ടറിയേറ്റ് ധര്‍ണ്ണ അടക്കമുള്ള സമരപരിപാടികളും നടത്തുകയും സര്‍ക്കാരിനെ നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിട്ടും തീരുമാനമാകാത്ത സാഹചര്യത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നതെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചരക്ക് വാഹനം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ചരക്ക് വാഹനം നിര്‍ണയ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചു നടപ്പിലാക്കുക, കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ വ്യവസായ വിരുദ്ധ തൊഴിലാളി വിരുദ്ധ മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കുക, ക്വാറികളില്‍ നിര്‍ബന്ധമായും വെയ് ബ്രിഡ്ജുകള്‍ സ്ഥാപിക്കുക, ടിപ്പര്‍ ലോറികളെ വഴിയില്‍ തടഞ്ഞു ഭീമമായ സംഖ്യ പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക, ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ മൂന്നുമണിക്കൂര്‍ നിയന്ത്രണം പിന്‍വലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത് പണിമുടക്കുന്ന തൊഴിലാളികളും വാഹന ഉടമകളും ഒക്ടോബര്‍ നാലിന് കലക്ടറേറ്റ് ധര്‍ണ്ണയും നടത്തുമെന്ന് സംയുക്ത കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗിരീഷ് കല്‍പ്പറ്റ ,കണ്‍വീനര്‍ സി പി മുഹമ്മദലി തുടങ്ങിയവര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!