തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനം

0

വെള്ളമുണ്ട സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ബാങ്ക് സംരക്ഷണ മുന്നണി തീരുമാനം. നീതിപൂര്‍വ്വമല്ലാതെ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണമെന്ന് സംരക്ഷണ മുന്നണി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെപ്തംബര്‍ 18 ന് നടക്കുന്നെതെരഞ്ഞെടുപ്പില്‍ ബാങ്ക് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കരട് വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തതും സ്ഥലത്തില്ലാ ത്തവരെയും നിയമവിരുദ്ധമായി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയും ബാങ്ക് സംരക്ഷണമുണിയുടെ നോമിനേഷന്‍ സ്വീകരിക്കാതിരിക്കാന്‍ ബാങ്ക് സെട്ടറി ക്രമവിരുദ്ധമായി ഇടപ്പെടുകയാണ് അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ സ്വതന്ത്രവും നീതി പൂര്‍വ്വവുമായൈ തെരഞ്ഞെടുപ്പ് നടക്കുകയില്ല എന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് ബഹിഷ്‌ക്കരണ തീരുമാനം എടുത്തെതെന്ന് ബാങ്ക് സംരക്ഷണ മുന്നണി നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് സംരക്ഷണ മുന്നണി നേതാക്കളായ പി.എ.അസീസ്. എം. മുരളീധരന്‍, എ.സി. ജോസ്, പി.എ.തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!