ദുരിതബാധിതര്‍ക്കായി പ്രത്യേക അദാലത്ത് ആരംഭിച്ചു

0

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11,12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടതും ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഇവര്‍ക്കായി ധനസഹായം വിതരണം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കും. താല്‍ക്കാലിക പുനരധിവാസത്തിലുള്ളവര്‍ക്ക് ഫര്‍ണ്ണീച്ചര്‍ തുടങ്ങിയവ ലഭിക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്കും അദാലത്തിലെത്തി വിവരങ്ങള്‍ ധരിപ്പിക്കാം. തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകളും മറ്റും നഷ്ടപ്പെട്ടവര്‍ക്കായി അദാലത്തില്‍ വിവിധ വകുപ്പുകളുടെ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കും. അക്ഷയകേന്ദ്രത്തിന്റെയും പ്രത്യക കൗണ്ടറുകളുണ്ടാകും. കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പ്, മൃസംരക്ഷണവകുപ്പ് തുടങ്ങിയവരുടെ പ്രത്യേക കൗണ്ടറുകളും അദാലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അദാലത്ത് നാളെയും തുടരും.

 

Leave A Reply

Your email address will not be published.

error: Content is protected !!