ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗവും ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷനും സംയുക്തമായി സംസ്ഥാന തല റുമറ്റോളജി സമ്മേളനം സംഘടിപ്പിച്ചു. വയനാട് ജില്ലാ ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയസേനന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളായി നടന്ന പരിപാടിയിലെ ആദ്യ ദിനത്തില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളും പ്രായോഗിക പരിശീലനവും നല്‍കി. രണ്ടാം ദിനത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ഡോക്ടര്‍മാര്‍ വാതരോഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ കണ്ടെത്തലുകളെ കുറിച്ചും ഈ മേഖലയിലെ ചികിത്സയുടെ പുതിയ തലങ്ങളെ കുറിച്ചും ചര്‍ച്ച നടത്തി.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വിഭാഗം മുന്‍ മേധാവിയും ആസ്റ്റര്‍ മിംസ് അക്കാദമി തലവനുമായ ഡോ. പി കെ ശശിധരന്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ & റുമറ്റോളജി വിഭാഗം മേധാവി ഡോ. എന്‍ വി. ജയചന്ദ്രന്‍, കൊച്ചിന്‍ കെയറിന്റെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പദ്മനാഭ ഷെനോയ്,അമേരിക്കയിലെ മിന്നേസോറ്റ യൂണിവേഴ്‌സിറ്റിയുടെ ശ്വാസകോശ ട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനുപം കുമാര്‍, കോഴിക്കോട് സെന്റര്‍ ഓഫ് റുമറ്റോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിനോദ് രവീന്ദ്രന്‍, തെലങ്കാനയിലെ യശോധ ഹോസ്പിറ്റലിലെ ഡോ. കീര്‍ത്തി തലരി, പുതുച്ചേരി ജിപ്‌മെര്‍ ലെ നേഫ്രോളജി വിഭാഗം മേധാവി ഡോ. ശ്രീജിത്ത് പരമേശ്വരന്‍, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റുമറ്റോളജിസ്റ്റ് ഡോ. എം ബി ആദര്‍ശ്, തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജിലെ റുമറ്റോളജി വിഭാഗം മേധാവി ഡോ. പോള്‍ ആന്റണി എന്നിവര്‍ ക്‌ളാസുകള്‍ നയിച്ചു. തുടര്‍ന്ന് പോസ്റ്റര്‍, ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. ചടങ്ങില്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയും അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. അനീഷ് ബഷീര്‍, ഡോ. സാറാ ചാണ്ടി, ഡോ. ശ്രീലക്ഷ്മി, ഡോ. ദേവപ്രിയ എന്നിവര്‍ സംസാരിച്ചു.