മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്തമുഖത്ത് പോലീസിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി പ്രവര്‍ത്തിച്ച വ്യക്തികളെ വയനാട് ജില്ലാ പോലീസ് ആദരിച്ചു. കല്‍പ്പറ്റ ജില്ലാ പോലീസ് സഹകരണ സംഘം ഹാളില്‍ നടത്തിയ ചടങ്ങ് ഉത്തര മേഖലാ ഇന്‍സ്പെക്ടര്‍ ജനറല്‍ സേതുരാമന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്ത് ഉപഹാരസമര്‍പ്പണവും നടത്തി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അധ്യക്ഷനായി.
ചൂരല്‍മല സ്വദേശികളായ താഴത്തെ കളത്തില്‍ വീട്ടില്‍ ടി.കെ. ജാഫര്‍ അലി, തെക്കത്ത് വീട്ടില്‍ ടി. ഫിറോസ്, പാളിയാല്‍ വീട്ടില്‍ അബൂബക്കര്‍, ജയലക്ഷ്മി നിവാസില്‍ ബി. ജയപ്രകാശ്, കാരക്കാടന്‍ വീട്ടില്‍ കെഎ. ജംഷീദ്, മുണ്ടക്കൈ തട്ടാരക്കാട് വീട്ടില്‍ ടി.കെ സജീബ്, ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായര്‍, ലക്ഷ്വദീപ് കടമത്ത് ദ്വീപ് സ്വദേശി അലിഫ് ജലീല്‍ എന്നിവരെയാണ ആദരിച്ചത്.
2016 ല്‍ റോഡപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചലന ശേഷി നഷ്ടപെട്ട പോലീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ നാലു വര്‍ഷങ്ങളായി സൗജന്യമായി ചികിത്സ നടത്തി വരുന്ന ‘ആയുര്‍വേദ യോഗവില്ല’ ആശുപത്രി എം.ഡിയായ അജയകുമാര്‍ പൂവത്ത്കുന്നേലിനെയും മാതൃകാപരമായ സേവനത്തിനുള്ള ആദരവ് നല്‍കി. നിയുക്ത മാനന്തവാടി എ.എസ്.പി ഉമേഷ് ഗോയല്‍ ഐ.പി.എസ്, മാനന്തവാടി ഡി.വൈ.എസ്.പിയായിരുന്ന കെ.എസ്.ഷാജി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.എല്‍ ഷൈജു, കല്‍പ്പറ്റ ഡി.വൈ.എസ് പി. പി. ബിജുരാജ്, ബത്തേരി ഡി.വൈ.എസ്.പി കെ.കെ അബ്ദുള്‍ ഷരീഫ്, എസ്.എം.എസ് ഡി.വൈ.എസ് പി എം.എം അബ്ദുള്‍കരീം എന്‍-സെല്‍ ഡി.വൈ.എസ്.പി എന്‍.കെ ഭരതന്‍, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ദിലീപ് കുമാര്‍ ദാസ്, ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷരീഫ്, സി ബ്രാഞ്ച് ഡി.വൈ.എസ്. പി സുരേഷ്‌കുമാര്‍, കെ.പി.ഓ.എ ജില്ലാ പ്രസിഡന്റ് എം.എ സന്തോഷ്, കെ.പി.എ ജില്ലാ പ്രസിഡന്റ് ബിപിന്‍ സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഓ.മാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.