ക്ഷീരകര്‍ഷക സംഗമവും യാത്രയയപ്പും നല്‍കി

0

എടവക നല്ലൂര്‍നാട് ക്ഷീരോല്‍പാദക സഹകരണ സംഘം ക്ഷീര കര്‍ഷക സംഗമവും യാത്രയയപ്പും നല്‍കി.സംഘം ഹാളില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് സി.പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു.20 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന സംഘം ജീവനക്കാരന്‍ ടി.വി.ദേവസ്യക്ക് യാത്രയയപ്പും സംസ്ഥാന ദേശീയ കായിക മത്സരങ്ങളില്‍ മെഡല്‍ ജേതാവായ സംഘം മെമ്പര്‍ മാത്യു പുള്ളോലിന്റെ മകള്‍ അനു മാത്യുവിനെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. ലാഭകരമായ പാലുല്‍പാദനം എന്ന വിഷയത്തില്‍ എടവക വെറ്റിനറി സര്‍ജന്‍ ഡോ.കെ.എസ്.സുനില്‍ ക്ലാസ്സ് എടുത്തു. ബ്ലോക്ക് മെമ്പര്‍ ഫാത്തിമ ബീഗം, വാര്‍ഡ് മെമ്പര്‍ പി.വെള്ളന്‍, സംഘം ഡയറക്ടര്‍മാരായ രാജന്‍ കൊല്ലിയില്‍, വിജയകുമാരി, മിനി തങ്കച്ചന്‍, സംഘം സെക്രട്ടറി ടി.ഡി.രജനി, എ.സദാനന്ദന്‍, കെ.ബേബി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!