ക്ഷീര കര്‍ഷകര്‍ക്ക് 32 കിടാരികളെ വിതരണം ചെയ്തു
പ്രളയബാധിതര്‍ക്ക് കൈതാങ്ങായി ബംഗ്‌ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിച്ചിംഗ് ഹാന്‍ഡ് മാനന്തവാടി താലൂക്കിലെ ക്ഷീരസംഘങ്ങളുമായി ചേര്‍ന്ന് 32 കിടാരികളെ ക്ഷീര കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.ജില്ലയില്‍ ഇതിന് മുന്‍പ് 100 കിടാരികളെ വിതരണം ചെയ്തതിന് പുറമെയാണ് 32 കിടാരികളെ വിതരണം ചെയ്തത് .മാനന്തവാടി വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങ് സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ് വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലയില്‍ 200 കിടാരികളെ വിതരണം ചെയ്യുന്നതോടൊപ്പം 20 ലക്ഷം രൂപയുടെ ധനസഹായങ്ങളും റിച്ചിംഗ് ഹാന്‍ഡ് വിതരണം നടത്തും. കഴിഞ്ഞ പ്രളയകാലത്ത് 70ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റിച്ചിംഗ് ഹാന്‍ഡ് നല്‍കിയിട്ടുണ്ട്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.ജി.ഐ യാണ് ഇവരുടെ സ്‌പോണ്‍സറിംഗ് ഏജന്‍സി