കാട്ടുതീ ഭീഷണിയും സഞ്ചാരികളുടെയും വന്യമൃഗങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് വന്യ ജീവി സങ്കേതത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിക്കുന്നത്.വേനല്‍ കനത്ത് കാട് ഉണങ്ങിയതോടെയാണ് വയനാട് വന്യജീവി സങ്കേതത്തിലെ കാനന സവാരി രണ്ട് മാസത്തേക്ക് വനം വകുപ്പ് നിരോധിക്കുന്നത്.ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 15 വരെയാണ് നിരോധനം.വേനല്‍കനത്ത് കാട് ഉണങ്ങിയതോടെ കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതും അയല്‍ സംസ്ഥാനങ്ങളിലെ സങ്കേതങ്ങളില്‍ നിന്നും വന്യമൃഗങ്ങളുടെ വരവ് വര്‍ധിച്ചതും ഇത് സഞ്ചാരികളുടെ കാനന സവാരിക്ക് ഭീഷണിയാവുമെന്നതാണ് നിരോധിക്കാന്‍ കാരണം.ശക്തമായ വേനല്‍മഴ ലഭിച്ചില്ലങ്കില്‍ നിരോധന കാലയളവ് നീട്ടും.കഴിഞ്ഞ വര്‍ഷവും ഫെബ്രുവരി 15 മുതല്‍ രണ്ട് മാസം വന്യജീവി സങ്കേതത്തിലെ കാനനസവാരി നിരോധിച്ചിരുന്നു. വന്യ ജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവിടങ്ങളിലാണ് രാവിലെയും വൈകിട്ടും കാനന സവാരിയുള്ളത്.
Sign in
Sign in
Recover your password.
A password will be e-mailed to you.