ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തിയ പരിശോധനയില്‍ 900 ഗ്രാം കഞ്ചാവുമായി നീലഗിരി ഗൂഢല്ലൂര്‍ ചേരമ്പാടി ഇറക്കല്‍ സിദ്ദീഖ് മരക്കാര്‍ (48) ആണ് പിടിയിലായത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും വയനാട് ഐ.ബിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചുങ്കത്ത് നിന്നും ഇയാളെ പിടികൂടിയത്. ഐ ബി ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം എ സുനില്‍ കുമാര്‍, ഹരിദാസന്‍, ജി. അനില്‍കുമാര്‍, സി ഇ ഒമാരായ എന്‍ വി രതീഷ്, സാദിഖ് അബ്ദുള്ള, ഡ്രൈവര്‍മാരായ വീരാന്‍ കോയ, പ്രസാദ് എന്നിവരും പരിശോധ സംഘത്തിലുണ്ടായിരുന്നത്.