ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ വിദഗ്ധസംഘം ചൂരല്‍മലയില്‍ എത്തി

0

ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ പരിശോധിക്കാന്‍ ചൂരല്‍മലയില്‍ എത്തി. വിദഗ്ധ പരിശോധനക്കുശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും. പ്രദേശത്തെ അനുയോജ്യമായ ഭൂവിനിയോഗവും വിദഗ്ധസംഘം ശുപാര്‍ശ ചെയ്യും. 2005ലെ ദുരന്തനിവാരണ അതോറിറ്റി നിയമം 24(എച്ച്) പ്രകാരമായിരിക്കും സംഘം പ്രവര്‍ത്തിക്കുക.

സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ വാട്ടര്‍ റിലേറ്റഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ: ടി.കെ.ദൃശ്യ, സൂറത്ത്കല്‍ എന്‍ഐടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, കേരള ദുരന്തനിവാരണ അതോറിട്ടി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിദഗ്ധ സമിതിയുടെ ആദ്യയോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, ഒ. ആര്‍ കേളു, എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍, ഐ.ജി കെ സേതുരാമന്‍, ഡി.ഐ.ജി തോംസണ്‍ ജോസ്, സ്പെഷ്യല്‍ ഓഫീസര്‍ സീറാം സാംബശിവ, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍,സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എസ്.പി തപോഷ് ഭസുമദാരി, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ബി. ബൈജു, പോലീസ് സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ഓഫീസര്‍ അരുണ്‍ കെ. പവിത്രന്‍ എന്നിവരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!