കാട്ടാന മതില്‍ തകര്‍ത്തു

0

വേലിയമ്പം ലക്ഷ്മി നിലയം ബാലാമണിയുടെ വീടിനോട് ചേര്‍ന്ന മതിലാണ് ബുധനാഴ്ച പുലര്‍ച്ചെ കാട്ടാന തകര്‍ത്തത്. കോണ്‍ക്രീറ്റ് ചെയ്ത മതിലിന്റെ ഭൂരിഭാഗവും തകര്‍ന്നു. നിരവധി കൃഷികളും ആന വ്യാപകമായി നശിപ്പിച്ചു. നെയ്ക്കുപ്പ വനത്തില്‍ ദിവസങ്ങളായി മേഖലയില്‍ കാട്ടാന ശല്യം വര്‍ധിച്ചിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നും പ്രതിരോധ നടപടിയില്ലെന്നാണ് കര്‍ഷകരുടെ പരാതി. കഴിഞ്ഞയാഴ്ച വേലിയമ്പം സ്‌കൂളിന് സമീപം കാട്ടാന പശുത്തൊഴുത്ത് തകര്‍ത്ത് മൂരിക്കിടാനിവെ ആക്രമിച്ച് കൊന്നിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!