സി.എം ഫിഷറീസ് ഉടമ മലപ്പുറം സ്വദേശി കൂരിമണ്ണില്‍പുളിക്കാമത്ത് അബ്ദുള്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടിലാണ് മോഷണം നടന്നത്. ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന പതിനഞ്ച് ലക്ഷത്തോളം രൂപ മോഷണം പോയി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബത്തേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും ഡോഗ്സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
സുല്‍ത്താന്‍ബത്തേരി മൈസൂര്‍ റോഡില്‍ ഗീതാഞ്ജലി പമ്പിനെതിര്‍വശത്തെ വീട് കുത്തിതുറന്നാണ് പണം കവര്‍ന്നത്. കഴിഞ്ഞ ആറ് ദിവസത്തെ മത്സ്യവിറ്റ് വരവ് തുകയായി പതിനാല് ലക്ഷത്തില്‍ എണ്‍പത്തിനാലായിരംരൂപയാണ് നഷ്ടമായത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച മോഷ്ടാവ് കിടപ്പുമുറിയിലെ ഇരുമ്പ് മേശയിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന തുകയാണ് അപഹരിച്ചത്. പുലര്‍ച്ചെ ഇവിടെ താമസിച്ചിരുന്ന ജീവനക്കാര്‍ മത്സ്യമാര്‍്ക്കറ്റില്‍ പോയസമയത്താണ് മോഷണം നടന്നത്. സംഭവത്തില്‍ അബ്ദുള്‍ അസീസിന്റെ മകന്റെ പരാതി പ്രകാരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും ഡോഗ്സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.