പുല്‍പ്പള്ളി പഞ്ചായത്തിലെ അതിരൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ്സ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി. സംഭവത്തില്‍ 22ന് രാവിലെ 10 മണിക്ക് പുല്‍പ്പള്ളി ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വന്യ മൃഗശല്യം കാര്‍ഷിക മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാ ണെന്നും വിളവിറക്കാന്‍ കര്‍ഷകനും വിളവ് എടുക്കാന്‍ വന്യമൃഗങ്ങളുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കര്‍ഷകര്‍ വട്ടി പലിശക്ക് കടമെടുത്തും ചെയ്യുന്ന കൃഷി കാടുവിട്ടിറങ്ങി വരുന്ന വന്യമൃഗങ്ങള്‍ മൊത്തമായും നശിപ്പിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരോടൊപ്പം ചേര്‍ന്ന് വലിയ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവഹികള്‍ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് പി.ഡി .ജോണി ആധ്യക്ഷം വഹിച്ചു. യോഗം കെ.പി .സി .സി . നിര്‍വ്വാഹക സമിതിയംഗം കെ.എല്‍ .പൗലോസ് ഉദ്ഘാടനം ചെയ്തു. ടി.എസ് .ദിലീപ് കുമാര്‍ ,എന്‍.യു .ഉലഹന്നാന്‍ ,റെജി പുളിങ്കുന്നേല്‍ ,സി.പി. കുര്യാക്കോസ് ,ടി.പി.ശശിധരന്‍ ,കെ.എം .എല്‍ദോസ് സിജു പൗലോസ് ,കെ എല്‍ .ടോമി , കെ.കെ സ്‌കറിയ ,ജോമറ്റ് കോതവഴിക്കല്‍ , മണി പാമ്പനാല്‍ വര്‍ക്കി പാലക്കാട്ട് ,രാജു തോണിക്കടവ് ,ജോളി നരിതൂക്കില്‍ ,മാത്യു ഉണ്ടശ്ശാം പറമ്പില്‍ ,ജോയി പുളിക്കല്‍ ,കുര്യാച്ചന്‍ വട്ടക്കുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.