ചേപ്പിലയില്‍ റോഡരികിലെ ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ കുഴിയിലെ ചാലില്‍ വീണ് ടോറസ്
ലോറി മറഞ്ഞു. ഇന്ന് രാവിലെ 9.30ഓടെ മെറ്റലുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മെറ്റല്‍ ഇറക്കുന്നതിനിടെ ലോറി റോഡരികിലെ ചാലില്‍ മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലകളില്‍ ജല്‍ജീവന്‍ മിഷന്റെ കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കുന്നതിനായെടുത്ത കുഴികളില്‍പ്പെട്ട് നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
പാടിച്ചിറ വാഴക്കവലയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സും, വില്ലേജ് ഓഫീസിന് സമീപം ടിപ്പര്‍ ലോറിയും, ഇല്ലിച്ചുവടില്‍ ടെമ്പോ ട്രാവലറും കുഴിയില്‍വീണ് അപകടത്തില്‍പ്പെട്ടിരുന്നു. കുഴികള്‍ ശാസ്ത്രീയമായി മുടാത്തതാണ് അപകടത്തിന് കാരണമാവുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴക്കാലമായതോടെ റോഡില്‍ വാഹനങ്ങള്‍ക്ക് കുഴികളുള്ളതിനാല്‍ അരിക് നല്‍കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. കുഴികള്‍ ഉള്ളതിനാല്‍ വാഹനങ്ങള്‍ റോഡിലൂടെ വരുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് റോഡരികിലൂടെ നടന്ന് പോകാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. അടിയന്തിരമായി കുഴികള്‍ മെറ്റലുകള്‍ ഉപയോഗിച്ച് നികത്താനുള്ള നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.