വരള്‍ച്ചയില്‍ കൃഷി നാശം; കര്‍ഷകര്‍ക്ക് സഹായത്തിന് നടപടി

0

വരള്‍ച്ചയില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഫെബ്രുവരി മുതല്‍ ഇതുവരെ ഉണ്ടായ വരള്‍ച്ച, ഉഷ്ണ തരംഗം എന്നിവയില്‍ വ്യാപകമായി കൃഷി നാശം ഉണ്ടായ സാഹചര്യത്തില്‍ ജില്ലയിലെ കൃഷി ഉദ്യോഗസ്ഥര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് പരിഗണിച്ചാണ് കൃഷി വകുപ്പ് ഡയറക്ടര്‍ ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. കൃഷിഭവനുകളില്‍ നിന്നും ഇന്ന് തന്നെ കൃഷി നാശത്തിന്റെ പ്രാഥമിക വിവരങ്ങള്‍ കൈമാറണമെന്നും നാളെ മുതല്‍ വാര്‍ഡ് തലത്തില്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ സ്വീകരിക്കാനുമാണ് നിര്‍ദേശം.

ജൂണ്‍ 30 നകം നടപടികള്‍ പൂര്‍ത്തിയാക്കണം ഓണ്‍ലൈന്‍ വഴി സ്വീകരി ക്കുന്ന അപേക്ഷകളില്‍ സ്ഥല പരിശോധന വേഗത്തില്‍ നടത്താനും വാര്‍ഡ് തല കാര്‍ഷിക സമിതികളുടെ സഹായത്തോടെ മുഴുവന്‍ കര്‍ഷകരുടെയും അപേക്ഷകള്‍ സ്വീകരിക്കും വരള്‍ച്ചയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷി നാശമുണ്ടായ മേഖലയാണ് പുല്‍പ്പള്ളി. മുള്ളന്‍ കൊല്ലി കാലവര്‍ഷത്തിന് മുന്‍പ് കൃഷി നാശമുണ്ടായ മുഴുവന്‍ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് ഇതോടെ പരിഹാരമായി.

Leave A Reply

Your email address will not be published.

error: Content is protected !!