കമ്പളക്കാട് നവോദയ ഗ്രന്ഥശാലയുടെ രണ്ടാമത് ഇടത്തില്‍ സൈഫുള്ള സ്മാരക കവിതാ പുരസ്‌കാരം ‘ഈ മുനമ്പിനൊരു ശാന്തി ഗീതം’ എന്ന കവിതയ്ക്ക് റഷീദ് തലപ്പുഴ ഏറ്റുവാങ്ങി. കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന നവോദയം 24 സാംസ്‌കാരിക സംഗമത്തില്‍ എഴുത്തുകാരി പ്രീത ജെ. പ്രിയദര്‍ശിനി പുരസ്‌കാരം സമ്മാനിച്ചു. പ്രശസ്ത കവി സാദിര്‍ തലപ്പുഴ കവികള്‍ക്ക് പ്രത്യേക ജൂറി പുരസ്‌ക്കാരങ്ങള്‍ നല്‍കി. സാംസ്‌കാരിക സംഗമം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂരിഷ സി.എച്ച് ഉദ്ഘാടനം ചെയ്തു.
ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായ സഫൂ വയനാടിന്റെ ‘ത്രേള്ളൂ മ്മള്’, സജീദ് ആയങ്കിയുടെ ‘നിങ്ങളെന്തേലും കഴിച്ചോ’, പ്രമോദ് ബാലകൃഷ്ണന്റെ ‘ഒറ്റുകാരന്റെ സ്‌നേഹചുംബനം’, ഡോ. പ്രീജാ വിനോദിന്റെ അധിനിവേശത്തിന്റെ കടല്‍’ ‘ശങ്കരന്‍ എ. ആര്‍ , ചീക്കല്ലൂരിന്റെ ‘പുര’ എന്നീ കവിതകളാണ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയത്. ഗ്രന്ഥശാല അംഗങ്ങളില്‍ എസ് .എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളിലും ഉന്നത വിജയം നേടിയവരേയും യു എസ് എസ്, എല്‍.എസ്.എസ് വിജയികളേയും രാജ്യ പുരസ്‌കാര്‍ നേടിയവരേയും ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.
നവോദയ ഗ്രന്ഥശാല പ്രസിഡന്റ് പിസി മജീദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സി.എച്ച് ഫസല്‍, കെ.പി. പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടൗണ്‍ വികസന സമിതി ചെയര്‍മാന്‍ .സി.രവീന്ദ്രന്‍ , ബാലവേദി പ്രസിഡണ്ട് നിയ റഹ്‌മ , ഡോ. അമ്പി ചിറയില്‍, പി.ടി. അഷറഫ്, ഉഷാദേവി ടീച്ചര്‍, എടത്തില്‍ അബ്ദുറഹ്‌മാന്‍ , വി.കെ.ഹംസ, സമീര്‍ കോരന്‍ കുന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.