സാന്ത്വന പരിചരണം മുന്‍നിര്‍ത്തി ഫണ്ട് പിരിക്കാനുള്ള മൂപ്പൈനാട് പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തില്‍ വിയോജിപ്പുമായി സിപിഎം. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് പിരിച്ചതും വിനിയോഗിച്ചതുമായ തുകയുടെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കേ പുതുതായി ധനശേഖരണം നടത്തുന്നത് സംശയാസ്പദമാണെന്ന് സിപിഎം മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി പ്രതിനിധികള്‍
പി.സി ഹരിദാസന്‍, വി. കേശവന്‍, സുരേഷ് ബാബു, യു. കരുണന്‍, ജോളിഷ് സ്‌കറിയ എന്നിവര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മൂന്നു മാസം മുമ്പ് പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ട്രഷററുമായി ആലോചിക്കാതെയാണ് ധനസമാഹരണം തീരുമാനിച്ചതെന്നും, പണം പിരിക്കുന്നതിന് സീരിയല്‍ നമ്പര്‍ അച്ചടിക്കാത്ത കവറുകളാണ് വീടുകളില്‍ നല്‍കിയതെന്നും ഇവര്‍ ആരോപിച്ചു.