ചെതലം റവന്യുഭൂമി വിവിധ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിന് ഹൈക്കോടതി സ്റ്റേചെയ്ത വിഷയത്തില്‍ ഇടപെടുന്നതിന്നായി നഗരസഭ സബ് കമ്മറ്റി രൂപീകരിച്ചു.ഭൂമയില്‍ നഗരസഭ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയെയും സ്റ്റേ ഉത്തരവ് ബാധിക്കുന്ന സാഹചര്യത്തിലാണ് സബ്കമ്മറ്റി രൂപീകരിച്ചത്. ഇരുളം മിച്ചഭൂമിയിലെ എസ്.സി കുടുംബങ്ങള്‍ക്ക് ചെതലയം റവന്യുഭൂമി പതിച്ചുനല്‍കുന്നതിനെതിരെ പ്രദേശത്ത് രൂപീകരിച്ച കര്‍മ്മസമിതിയാണ് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയത്.പൊതുആവശ്യങ്ങള്‍ക്ക് മാത്രം ഭൂമിഉപയോഗിക്കുക എന്നലക്ഷ്യത്തോടെയാണ് കര്‍മ്മസമതി ഹൈക്കോടതിയെ സമീപിച്ചത്.എന്നാല്‍ റവന്യുഭൂമിയിലെ നിര്‍മ്മാണവും,മറ്റ് ക്രയവിക്രയങ്ങളെല്ലാം ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.ഇതോടെ 15കോടി രൂപ ചെലവലില്‍ ചെതലയത്ത് നഗരസഭയ്ക്ക് വിട്ടുനല്‍കിയ 50 സെന്റ്സ്ഥലത്ത് ലൈഫ്മിഷന്‍ പദ്ധതിപ്രകാരം ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനും തടസ്സമായി.ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ ഇടപെട്ട് സ്റ്റേ വെക്കേറ്റ് ചെയ്യുന്നതിന്നായി നഗരസഭ വിവിധകക്ഷിനേതാക്കളടങ്ങിയ സബ്കമ്മറ്റി രൂപീകരിച്ചത്.സ്റ്റേ നീക്കിഫ്‌ളാറ്റ് നിര്‍മ്മാണം ഉടന്‍ആരംഭി്്ച്ചില്ലങ്കില്‍ ഇതിനായി ലഭിച്ച 15കോടി രൂപ നഷ്ടമാകും.ഇതിനുപുറമെ റവന്യുഭൂമിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഹോമിയോ അശുപത്രിയുടെ ്പ്രവര്‍ത്തനത്തെയും ബാധിക്കും.അതേ സമയം ഭൂമിഇല്ലാത്തവര്‍ക്ക് ഭൂമിപതിച്ചുനല്‍കുക എന്ന സര്‍ക്കാര്‍നയ്ത്തിനെതിരെ കര്‍മ്മസമിതിതന്നെ സ്റ്റേവാങ്ങിയതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.