‘രാഷ്ട്രീയ പാര്‍ട്ടിക്ക് പ്രവേശനമില്ല’; ബോര്‍ഡ് സ്ഥാപിച്ച് ഗൃഹനാഥന്‍

0

തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാകുന്നതിനിടെ വീടിന് മുന്നില്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് വെച്ച് ഗൃഹനാഥന്‍.
പുല്‍പ്പള്ളി ഭൂതാനം ഷെഡ്ഡ് പൂവത്തിങ്കല്‍ ജെയ്‌സണ്‍ ജോസഫാണ് ബോര്‍ഡ് സ്ഥാപിച്ചത്. വീടിന്റെ മേല്‍ക്കൂരക്ക് കേടുപാടുകള്‍ സംഭവിച്ചപ്പോഴും, അടുക്കള നിലം പൊത്തിയേപ്പോഴും രാഷ്ട്രീയ പാര്‍ട്ടിയൊന്നും ഇടപെട്ടില്ലെന്നാണ് ജെയ്‌സന്റെ പരാതി.കാര്‍ഷിക മേഖല തകര്‍ന്നിട്ടും, വന്യമൃഗശല്യം രൂക്ഷമായിട്ടും നടപടി ഉണ്ടായില്ലെന്നും ഇതാണ് ബോര്‍ഡ് സ്ഥാപിക്കാന്‍ കാരണമെന്നും ജെയ്‌സണ്‍ പറഞ്ഞു.

വീട്ടില്‍ മൂന്ന് വോട്ടുണ്ട്. ഇത്തവണ ചെയ്യുന്നില്ലെന്നും വോട്ടഭ്യര്‍ഥിച്ച് ഒരാളും വരേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെയിന്റിംഗ് തൊഴിലാളിയായ ജയ്‌സണ്‍ ബോര്‍ഡ് സ്ഥാപിച്ച് ഒരാഴ്ച പിന്നിടുകയാണ്. പലരും ഇതറിഞ്ഞ് വിളിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടിക്കാരെ കൊണ്ട് ഒരു ഗുണവും സാധാരണക്കാര്‍ക്കില്ലെന്നും വന്യമൃഗശല്യം മൂലം സ്വന്തം വീട്ടുമുറ്റത്ത് കൃഷിയിറക്കേണ്ട അവസ്ഥയാണെന്നും ജെ്‌സണ്‍ വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.

error: Content is protected !!