ചീങ്ങേരി സെന്റ് മേരീസ് എ യു പി സ്‌കൂള്‍ കുമ്പളേരിയില്‍ സ്‌പോട്‌സ് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചു. നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കായിക വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീലഗിരി കോളേജ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ സഹകരണത്തോടെയാണ് സ്‌പോട്‌സ് അക്കാദമി പ്രവര്‍ത്തനമാരംഭിച്ചത്. 5 മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ആദ്യ ബാച്ചില്‍ അന്‍പതോളം കുട്ടികളാണുള്ളത്. അക്കാദമിയുടെ ഉദ്ഘാടനം ഇന്ത്യന്‍ പ്രഫഷണല്‍ കോച്ചും തമിഴ്‌നാട് മുന്‍ സന്തോഷ് ട്രോഫി താരവുമായ സി എ സത്യന്‍ നിര്‍വ്വഹിച്ചു.
ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ഫുട്‌ബോളിനോടുള്ള താല്‍പര്യം വളര്‍ത്തി പരിശീലനത്തിലൂടെ മികച്ച കളിക്കാരനാവുക എന്ന ലക്ഷ്യം നിലനിര്‍ത്തുകയും, നല്ല ചിന്തകളിലൂടെ നല്ലൊരു വിദ്യാര്‍ത്ഥിയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവും അക്കാദമിയുടെ പ്രവര്‍ത്തനത്തിന് പിന്നിലുണ്ട്. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം എം ഉലഹന്നാന്‍, നീലഗിരി കോളേജ് കായിക വിഭാഗം മേധാവി സരില്‍ വര്‍ഗീസ്, നിവിന്‍ തോമസ്, സിബി കെ ഐസക്ക്, അസ്ഗര്‍ അലി ഖാന്‍ എന്നിവര്‍ സംസാരിച്ചു.