മൂപ്പൈനാട് റിപ്പണ്‍ തലയ്ക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പ് നല്‍കാന്‍ പ്രദേശത്തെ യു.ഡി.എഫ്.പ്രവര്‍ത്തകര്‍. നാളെ രാവിലെ 10 മണിയോടെയാണ് രാഹുല്‍ ഗാന്ധി ജില്ലയില്‍ എത്തുക. തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെ റോഡ് മാര്‍ഗ്ഗം കല്‍പ്പറ്റയിലെത്തും. പിന്നീട് കല്‍പ്പറ്റയിലെ റോഡ് ഷോയ്ക്ക് ശേഷം 12 മണിക്ക് കലക്ട്രേറ്റിലെത്തി നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായിട്ടാണ് രാഹുല്‍ ഗാന്ധി ജില്ലയിലെത്തുന്നത്.റിപ്പണ്‍ ഗ്രൗണ്ടില്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിക്ക് ഗംഭീര സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് സംഘാടകര്‍ പറഞ്ഞു. പ്രദേശത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ദേശീയ നേതാവ് ഹെലികോപ്റ്ററില്‍ റിപ്പണില്‍ വന്നിറങ്ങുന്നതെന്നും അതിന്റെ ആവേശത്തിലാണ് തങ്ങളെന്നും പ്രവര്‍ത്തകര്‍ പറയുന്നു. റിപ്പണ്‍ തലയ്ക്കല്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വന്നിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ പ്രവര്‍ത്തകര്‍ സ്വീകരിക്കും. അഡ്വ.ടി.സിദ്ധിക് എം.എല്‍.എ, യാഹ്യാഖാന്‍ തലക്കല്‍, ആര്‍.ഉണ്ണികൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ സ്ഥലത്തെത്തി മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.